chittayam
ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ത്യാഗസന്നദ്ധതയുള്ള ജനസമൂഹം കുടുംബങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ആനന്ദപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ദാനിയൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്ററണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. റവ: പി.ജി. കുര്യൻ പ്ലാങ്കാലയിൽ കോർഎപ്പിസ്കോപ്പ, റവ:ഫാ.പ്രൊഫ. ജോർജ് വർഗീസ്, ഡോ:പി.സി. യോഹന്നാൻ, രാജി ചെറിയാൻ, വി.കെ സ്റ്റാൻലി, ജ്യോതിസുരേന്ദ്രൻ,ലീനാ സണ്ണി, എ.എസ്. റോയി, ബിജു ജോർജ്ജ് ,വിൽസൺ സി. പി.ചിറക്കരോട്, മറിയാമ്മ ജോർജ്ജ്, വി.എസ്. ഡാനിയൽ, സാമൂവൽ കുട്ടി, ബാബു വർഗീസ്, അക്സാ മാത്യു, ഡോണാ ഷിബു, വി.സി. ജേക്കബ്എന്നിവർ സംസാരിച്ചു.