മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം എഴുമറ്റൂർ 1156 -ാംനമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21 ന് നടക്കും. രാവിലെ 5.30 മുതൽ ഷാജി ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി, ശാന്തിഹവനം, 5.30 ന് ഗുരുദേവ കൃതികളുടെ പാരായണം, 9 ന് കുടുംബ പ്രാർത്ഥന യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സമൂഹ പ്രാർത്ഥന, 11 ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി നടത്തുന്ന പ്രഭാഷണം, 1 മുതൽ ഉപവാസ പ്രാർത്ഥന, 2.30 ന് ശാന്തിയാത്ര, 3.20 ന് മഹാസമാധി പൂജയും പുഷ്പാർച്ചനയും, വലിയ കാണിക്ക,കഞ്ഞിവീഴ്ത്തൽ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് സന്തോഷ് സായി, സെക്രട്ടറി പ്രതീഷ്.കെ.ആർ എന്നിവർ അറിയിച്ചു.