sndp-
എസ്എൻഡിപി യോഗം കുമ്മണ്ണൂർ ശാഖയിലെ ഓണാഘോഷ പരിപാടികൾ യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 4677-ാം നമ്പർ കുമ്മണ്ണൂർ ശാഖയിലെ ഓണാഘോഷ പരിപാടികൾ യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി, സെക്രട്ടറി സരളാ പുരുഷോത്തമൻ, ശാഖ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ, സെക്രട്ടറി ബിജു കുമ്മണ്ണൂർ എന്നിവർ സംസാരിച്ചു.