ayankali

ചെങ്ങന്നൂർ : എ.കെ.പി.എം.എസ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജന്മനാളും അവിട്ടാഘോഷ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. മന്ത്രി സജി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് അരുൺ കെ.കൃഷ്ണൻ അദ്ധ്യക്ഷനായി. തിരക്കഥാകൃത്ത് ഏലിക്കുളം ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.യശോധരൻ ജന്മദിന സന്ദേശം നൽകി. യുവജനസംഘം സംസ്ഥാന ഭാരവാഹികളായ അഖിൽദാസ്, ആതിരാരാജൻ, യൂണിയൻ വനിതാസംഘം ഭാരവാഹികളായ ശ്രീജാബിജു, സുജ ദേവി ,രമ ജയചന്ദ്രൻ, സി.കെ.രമണൻ, ജയചന്ദ്രൻ, ശശി അരീക്കര എന്നിവർ സംസാരിച്ചു.