ഇലന്തൂർ: വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന്റെ നാൽപ്പത്തിരണ്ടാമത് വാർഷികവും ഒാണാഘോഷവും നടത്തി. സാംസ്കാരിക സമ്മേളനം പ്രൊഫ. എ.വി തോമസ് ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് സാം നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആൻഡ് പ്രിൻസിപ്പൽ ആർ.ടി.സി തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഇലന്തൂർ സ്വദേശി മാത്യു എ ജോണിനെ അനുമോദിച്ചു. പഞ്ചായത്തംഗം വിൽസൺ ചിറക്കാല മുഖ്യപ്രഭാഷണം നടത്തി. എം.ബി സത്യൻ, സാംസൺ തെക്കേതിൽ, കെ.ആർ അശോക് കുമാർ, എ. കെ മോഹനൻ, ഇ.എം മാത്യു, കെ.കെ തോമസ്, കെ.പി വറുഗീസ്, രഞ്ജിത് സാമുവേൽ, എൻ.കെ സതീഷ് കുമാർ, പി.ജി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.