
പന്തളം : രഘു പെരുമ്പുളിക്കലിന്റെ ജീവകാരുണ്യ പദ്ധതിയായ ആശിസിന്റെ 7-ാം ഘട്ടം പെരുമ്പുളിക്കൽ ഗുരുക്ഷേത്ര സന്നിധിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റുകളും സാമ്പത്തികസഹായവും വിതരണം ചെയ്തു. പന്തളം, പന്തളം തെക്കേക്കര, തുമ്പമൺ പ്രദേശങ്ങളിലെ ക്യാൻസർ, കിഡ്‌നി രോഗം എന്നിവ ബാധിച്ച് കിടപ്പിലായവർക്ക് സഹായ വിതരണം നടത്തി. ഹരികുമാർ നെടിയകാലായിൽ അദ്ധ്യക്ഷതവഹിച്ചു. പന്തളം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന.കെ, എൻ.വിജയൻ, റജി പത്തിയിൽ, അജയകുമാർ ,രഘു പെരുമ്പുളിക്കൻ എന്നിവർ സംസാരിച്ചു.