
പന്തളം: യൂത്ത്‌കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വയനാടിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പന്തളം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ന്യൂസ് പേപ്പർ ചലഞ്ച് കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, കിരൺ കുരമ്പാലയിൽ നിന്ന് ന്യൂസ് പേപ്പർ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കുരമ്പാല മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അഭിജിത് മുകടിയിൽ, വിപിൻ കുരമ്പാല, മഹേഷ് പെരുമ്പുളിക്കൽ, ഷിബിൻ സജു എന്നിവർ പങ്കെടുത്തു.