
കോഴഞ്ചേരി : ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ആയുർവേദ ഡിസ്‌പെൻസറിയും മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉത്തമൻ, പുരുഷോത്തമൻ നായർ, സജീവ് ഭാസ്‌കർ, റോസമ്മ മത്തായി എന്നിവർ പ്രസംഗിച്ചു. ഡോ.പ്രീതി അവബോധ ക്ലാസ് നടത്തി. ഡോ.ആനന്ദ്.വി, ഡോ.രമ്യ എന്നിവർ നേതൃത്വം നൽകി.