
തിരുവല്ല : എ.ബി.വി.പി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പരുമലയിൽ വീര ബലിദാനി സ്മൃതി സംഗമം സംഘടിപ്പിച്ചു. ജില്ലാ അദ്ധ്യക്ഷൻ അരുൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു.
28 വർഷങ്ങൾക്കു മുമ്പ് നടന്ന കൊലപാതകം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് ജില്ലാ വിദ്യാർത്ഥി പ്രമുഖ് രംഗനാഥ് കൃഷ്ണ, എ.ബി.വി.പി സംസ്ഥാന സമിതി അംഗം കുമാരി അഖില, വിഭാഗ് കൺവീനർ ഗോകുൽകൃഷ്ണ, ഭാഗ് കൺവീനർ എസ്.അഖിൽ എന്നിവർ സംസാരിച്ചു.