ചെങ്ങന്നൂർ : ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടയിൽ വെള്ളത്തിൽ വീണ തുഴച്ചിൽക്കാരൻ മരിച്ചു.

പാണ്ടനാട് മുതവഴി നടുവിലേത്ത് ഹരിദാസിന്റെ മകൻ അപ്പു (വിഷ്ണുദാസ് -22) ആണ് മരിച്ചത്.

മുതവഴി ,കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ മുതവഴി പള്ളിയോടത്തിൽ നിന്നാണ് അപ്പു വീണത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.