
തിരുവല്ല : മിശിഹാ അനുകരണ സന്യാസിനി സമൂഹ (ബഥനി) ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തിഡ്രലിൽ നടക്കും. രാവിലെ എട്ടിന് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബായുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ഡോ.മാർ തോമസ് തറയിൽ വചന സന്ദേശം നൽകും. 10.30ന് നടക്കുന്ന പൊതുസമ്മേളനം കാതോലിക്കബാവ ഉദ്ഘാടനം ചെയ്യും. മദർ ജനറൽ സിസ്റ്റർ ഡോ.ആർദ്ര അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ഡോ.തോമസ് മാർ കൂറീലോസ് അനുഗ്രഹപ്രഭാഷണം നടത്തും.