മല്ലപ്പള്ളി : അഖില കേരള ചേരമർ ഹിന്ദു മഹാസഭ 93-ാംശാഖയിൽ അയ്യങ്കാളി ജയന്തിയാഘോഷവും പത്മനാഭസ്വാമി ക്ഷേത്രത്തിൽ അവിട്ടം ദിന പ്രത്യേക പൂജകളും നടന്നു. സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.സജീവ് പ്രഭാഷണംനടത്തി. യൂണിയൻ സെക്രട്ടറി എ.കെ.രവി, ശാഖാ സെക്രട്ടറി ബി.രാജേന്ദദാസ് ഹിന്ദുഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി കെ.പി. സുരേഷ് ചെല്ലമ്മഗോപി,എച്ച് ഹരുൺ, പി.എസ് ശശി എന്നിവർ പ്രസംഗിച്ചു.