പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം വലഞ്ചുഴി ശാഖാ ഗുരുമന്ദിരത്തിന്റെ കട്ടിള വയ്പ് ചടങ്ങ് നടത്തി. സ്വാമിനി ആത്മസ്വരൂപാനന്ദമയി നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി. സെക്രട്ടറി ടി. പി സുന്ദരേശൻ, കൗൺസിലർ പി. വി രണേഷ്, ശാഖാ സെക്രട്ടറി പി. എൻ. സോമൻ, പ്രസിഡന്റ് വിദ്യാധരൻ, ഗുരുധർമ സഭാ പ്രസിഡന്റ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.