വാഴമുട്ടം: വാഴമുട്ടം കിഴക്ക് പുതുപ്പറമ്പ് യുവധാര ക്ലബിന്റെ 39ാം വാർഷികവും ഓണഘോഷവും നടത്തി. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ക്ളബ് രക്ഷാധികാരി എസ്.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മോഹനൻ നായർ ഓണസന്ദേശം നൽകി. പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ വിദ്യാഭ്യാസ അവാർഡും കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. യുവധാര പ്രസിഡന്റ് സുമി ശ്രീലാൽ, സെക്രട്ടറി അമർജിത്ത്, ട്രഷറർ ശരത് ശിവൻ, കൺവീനർ റജി.പി.ജോൺ എന്നിവർ സംസാരിച്ചു.