കാരയ്ക്കാട്: പാറയ്ക്കൽ പുണ്യതീർത്ഥാടനത്തിന്റെ മൂന്നാംദിനമായ ഇന്ന് രാവിലെ 10ന് കലാ, വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം എന്ന വിഷയത്തിൽ സമ്മേളനം നടക്കും. സംവിധായകനും നടനും സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ ചെയർമാൻ പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ഗുരുദേവൻ മാസിക മാനേജിംഗ് എഡിറ്റർ ഓംകാർ.പി.എസ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ പ്രസാദ് കുമാർ പ്രഭാഷണം നടത്തും. സിനിമാതാരം ഫസൽ വല്ലന, കോട്ട എസ്.എൻ വിദ്യാപീഠം പ്രിൻസിപ്പൽ സഹദേവൻ എന്നിവർ പ്രസംഗിക്കും. പാറയ്ക്കൽ ശ്രീനാരായണ വനിതാവേദി പ്രസിഡന്റ് മിനി അജയൻ സ്വാഗതവും സെക്രട്ടറി വിനിജ സുനിൽ നന്ദിയും പറയും. വൈകിട്ട് 3ന് ബൈജു മാമ്പുഴക്കരി പ്രഭാഷണം നടത്തും.
വൈകിട്ട് 5ന് കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക വിദ്യ പരിശീലന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. നൂറനാട് ശീബുദ്ധാ എൻജിനിയറിംഗ് കോളേജ് ചെയർമാൻ പ്രൊഫ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഇന്ദിരാഗാന്ധി കോളേജ് ഒഫ് നഴ്സിംഗ് ഡയറക്ടർ പി.വി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി.യോഗം പന്തളം യൂണിയൻ കൗൺസിലർ വി.ഉദയൻ പാറ്റൂർ, ചെങ്ങന്നൂർ എസ്.എൻ.ക്ലബ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.ഇ.മാത്യു, സംസ്ഥാന കമ്മിറ്റി അംഗം മുരുകേശൻ എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.പി ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കുമാരി സോമരാജൻ സ്വാഗതവും, ഓമനാ സുരേന്ദ്രൻ നന്ദിയും പറയും. രാത്രി 7ന് കലാപരിപാടികൾ