el
വാർദ്ധക്യകാലത്ത് മാതാപിതാക്കളുടെ സം രക്ഷണം ഉറപ്പാക്കാൻ മൂല്യബോധമുള്ള വിദ്യാഭ്യാസവും പാഠ്യപദ്ധതിയും അനിവാര്യമാണെന്ന് സംസ്ഥാന ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന പ്രാർത്ഥന മന്ദിര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

ചെങ്ങന്നൂർ: വാർദ്ധക്യകാലത്ത് മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ മൂല്യബോധമുള്ള വിദ്യാഭ്യാസവും പാഠ്യപദ്ധതിയും അനിവാര്യമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന പ്രാർത്ഥന മന്ദിര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാ മന്ദിരത്തിന്റെ സമർപ്പണം നിർവഹിച്ചു . ചുറ്റുമതിലിന്റെ സമർപ്പണം പ്രസാദ് പട്ടാശ്ശേരിയും കളിത്തട്ടിന്റെ സമർപ്പണം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജും നിർവഹിച്ചു.
ഗാന്ധിഭവൻ ദേവാലയം വാർഷിക സ്മരണികയുടെ പ്രകാശനം മന്ത്രി സജി ചെറിയാൻ, ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര, സ്മരണിക കമ്മറ്റി കൺവീനർ ബാബു കല്ലൂത്ര എന്നിവർക്ക് നൽകി നിർവഹിച്ചു. ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, ഉപദേശക സമിതി ചെയർമാൻ മുരളീധരൻ തഴക്കര, വികസന സമിതി ചെയർമാൻ എം.ജി.മനോജ്, കല്ലാർ മദനൻ അഡ്വ.വേണു എന്നിവർ പ്രസംഗിച്ചു. ഓണാഘോഷ പരിപാടികൾ ഗാന്ധിഭവൻ ദേവാലയം രക്ഷാധികാരി ഡോ.പി കെ ജനാർദ്ദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ ദേവാലയം ജനറൽ സെക്രട്ടറി ജോജി ചെറിയാൻ, എ.ആർ,വരദരാജൻ നായർ, കെ,ആർ മോഹനൻ, പ്രൊഫ. ഗോപാലകൃഷ്ണക്കുറുപ്പ്,ഹരിദാസൻ പിള്ള, ബാബു കല്ലൂത്ര , സൂസമ്മ ബെന്നി, മുരളീധര കുറുപ്പ്, ടി. കൃഷ്ണൻകുട്ടി, പി എസ് ചന്ദ്രദാസ്, മുരളീധരൻ നായർ ശങ്കരമംഗലം, ജി കെ ഷീല, മുരളീധരൻ നായർ ആർ.ബി. ഭവൻ, ഗീതാ വേണുഗോപാൽ, സുധാമണി, ശശികല മധു എന്നിവർ നേതൃത്വം നൽകി.