shakha
എസ്.എൻ.ഡി.പി യോഗം 100 മുത്തൂർ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ മെറിറ്റ് അവാർഡ് വിതരണം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 100-ാം മുത്തൂർ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ മെറിറ്റ് അവാർഡുകളും ഓണാഘോഷ പരിപാടികളുടെ വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് അഡ്വ. പി.ഡി. ജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, ശാഖാ സെക്രട്ടറി പ്രസാദ് കരിപ്പക്കുഴി, വൈസ് പ്രസിഡന്റ് രാജപ്പൻ, കമ്മിറ്റിയംഗം പങ്കജാക്ഷൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിശ്വനാഥൻ, വനിതാസംഘം സെക്രട്ടറി സുജാത ആർ, കുമാരിസംഘം പ്രസിഡന്റ് വർഷ ബിജു, ക്ഷേത്രം ശാന്തി ശിവദാസൻ എന്നിവർ സംസാരിച്ചു.