1
നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന കുന്നന്താനം സ്മാട്ട് വില്ലേജ് ഓഫീസ്

മല്ലപ്പള്ളി: താലൂക്കിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ അവസാനം അനുമതി ലഭിച്ച കുന്നന്താനം വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുന്നു. പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ ഒരു നിലയിൽ ഓപ്പൺ സ്പേസിലുള്ള കെട്ടിടത്തിന് 1375 ചതുരശ്രമീറ്റർ വിസ്തീർണം ഉണ്ടാകും. 44 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ വില്ലേജ് ഓഫീസറുടെ മുറിയും, സ്റ്റാഫുകൾക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും, റെക്കാഡ് റൂമും, ഗുണഭോക്താക്കൾക്കായി വിശ്രമമുറിയും ഉൾപ്പെടുന്നു. അറ്റാച്ചഡ് ടോയ് ലെറ്റ് സംവിധാനത്തോടു കൂടി ആധുനിക രീതിയിലാണ് നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. മഴക്കാലത്ത് വില്ലേജ് ഓഫീസിന് മുൻപിലെ വെള്ളക്കെട്ട് ഗുണഭോക്താക്കളെയും, ജീവനക്കാരെയും വലച്ചിരുന്നിട്ടും, ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിട്ടും താലൂക്കിലെ മൂന്ന് വില്ലേജുകൾക്ക് അനുമതി ലഭിച്ചശേഷമാണ് കുന്നന്താനം വില്ലേജിന് പരിഗണന ലഭിച്ചത്. വില്ലേജ് ഓഫീസ് പ്രവർത്തനം ഇപ്പോൾ സമീപത്തെ വാടക കെട്ടിടത്തിലാണ്. അടൂർ നിർമ്മിതി കേന്ദ്രം റീജനൽ ഏജൻസിക്കാണ് നിർമ്മാണ ചുമതല.

....................................

1375 ചതുരശ്രമീറ്റർ വിസ്തീർണം

അനുവദിച്ചത് 44 ലക്ഷം