programme
മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദി ഉദ്ഘാടനം കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിക്കുന്നു

തിരുവല്ല: മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ ശതാബ്ദി ഉദ്ഘാടനം ആദ്യമഠവും ബഥനി സിസ്റ്റേഴ്സ് ജനറലേറ്റും സ്ഥാപിക്കപ്പെട്ട തിരുവല്ലയിൽ കർദ്ദിനാൾ ക്ളിമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. പൊതുസമ്മേളനത്തിൽ ബഥനി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ ഡോ.മദർ ആർദ്ര അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും ഡോ.തോമസ് തറയിൽ മെത്രാപ്പോലീത്ത വചനസന്ദേശവും നടത്തി. മാവേലിക്കര രൂപതാദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ലോഗോ പ്രകാശനകർമ്മം നിർവഹിച്ചു. പുനലൂർ രൂപതാ മെത്രാപ്പോലീത്ത റവ.സെൽവിസ്റ്റർ പൊന്നുമുത്തൻ ശതാബ്ദി കർമ്മപദ്ധതിയുടെ ഉദ്ഘാടനവും യൂലിയോസ്‌ മെത്രാപോലീത്ത പുസ്തകപ്രകാശനവും നിർവഹിച്ചു. ആന്റോ ആന്റണി എം.പി, മാത്യു ടി.തോമസ് എം.എൽ.എ, സന്യാസിസമൂഹം സുപ്പീരിയർ ജനറൽ ഡോ.ഗീവർഗീസ് കുറ്റിയിൽ. മുൻഡി.ജി.പി ജേക്കബ് പുന്നൂസ്, ഡി.എം കോൺഗ്രിഗേഷൻ പ്രതിനിധി സി.എലൈസ്, തിരുവല്ല മദർ പ്രൊവിൻഷ്യൽ മദർ ജോബ്സി, മുവാറ്റുപുഴ മദർ പ്രൊവിൻഷ്യൽ മദർ ജോസ്ന, അഡ്വ.ഏബ്രഹാം എം.പട്ടിയാനി എന്നിവർ സംസാരിച്ചു. ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിന്റെ ബാന്റ്സെറ്റ്, പ്രയർഡാൻസ്, മണർകാട് ഇൻഫന്റ് ജീസസ് സ്കൂളിന്റെ ഡിസ്‌പ്ളേ, 100 സിസ്റ്റേഴ്സ് ആലപിച്ച ജൂബിലിഗാനം എന്നിവയുണ്ടായിരുന്നു.