dog-

റാന്നി : തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി​ റാന്നി മിനി സിവിൽ സ്റ്റേഷൻ പരിസരം. താലൂക്ക് ഓഫീസ്, കോടതി, ഫയർ ഫോഴ്സ്, രജിസ്ട്രാർ ഓഫീസ് മുതലായ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തി​ക്കുന്ന കെട്ടിടത്തിന് സമീപത്താണ് തെരുവുനായ്ക്കൾ താവളമാക്കി​യി​രി​ക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകൾക്ക് നേരെയും ജീവനക്കാർക്ക് നേരെയും തെരുവുനായ്ക്കൾ കുരച്ചു ചാടുന്നത് പതിവാണ്. ശുചിമുറികളിലും വാഹനങ്ങളുടെ അടിയിലും തെരുവുനായ്ക്കൾ പതുങ്ങി​ക്കി​ടക്കാറുണ്ട്. ഇവയെ തുരത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. സിവിൽ സ്റ്റേഷനിൽ എത്തുന്ന മുതി​ർന്നവരും സ്ത്രീകളുമാണ് ഏറെയും ബുദ്ധിമുട്ടുന്നത്.