മല്ലപ്പള്ളി: പരിയ്ക്കത്താനം മലങ്കര മാർത്തോമ്മാ സുറിയാനി സഭ മല്ലപ്പള്ളി മാർത്തോമ്മാ സെന്റർ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആശാനിലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷയും ഉദ്ഘാടനവും, മല്ലപ്പള്ളി മാർത്തോമ്മാ സെന്റർ സൊസൈറ്റിയുടെയും ആശ്രയമന്ദിരത്തിന്റെയും സിൽവർ ജൂബിലി ആഘോഷവും 22 ന് നടക്കും. വൈകിട്ട് 4 ന് നടക്കുന്ന പ്രതിഷ്ഠാ ശുശ്രൂഷ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായും മറ്റ് തിരുമേനിമാരും ചേർന്ന് നിർവഹിക്കും. 4.45 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കോട്ടയം- കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമൊഥെയൊസ് അദ്ധ്യക്ഷത വഹിക്കും. മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവഹിക്കും. മല്ലപ്പള്ളി മാർത്തോമ്മാ സെന്റർ സൊസൈറ്റിയുടെയും ആശ്രയാ മന്ദിരത്തിന്റെയും സിൽവർ ജൂബിലി ഉദ്ഘാടനം തിരുവനന്തപുരം കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായും, സിൽവർ ജൂബിലി പ്രൊജക്റ്റ് ഉദ്ഘാടനം നോർത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷൻ റെറ്റ് റവ. ഡോ. ഏബ്രഹാം മാർ പൌലോസ് എപ്പിസ്കോപ്പയും നിർവഹിക്കും. അടൂർ ഭദ്രാസന അദ്ധ്യക്ഷൻ റെറ്റ് റവ മാതൃൂസ് മാർ സെറാഫീം എപ്പിസ്കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, മാത്യു.ടി. തോമസ് എം .എൽ.എ,പ്രൊഫ. പി.ജെ. കുര്യൻ, പുനലൂർ സോമരാജൻ, റവ. കെ.വി.ചെറിയാൻ, റവ. എബി.റ്റി. മാമ്മൻ,റവ.അലക്സ് ഏബ്രഹാം,ബിനു ജോസഫ്, ജെ. ഷംലാ ബീഗം എന്നിവർ പ്രസംഗിക്കും.