semi

അടൂർ: അടൂർ സാഹിത്യവേദിയുടെ നേതൃത്വത്തിൽ കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളെപ്പറ്റി സെമിനാർ സംഘടിപ്പിക്കുന്നു. വിശ്വചിന്തകനായ ശ്രീനാരായണ ഗുരു എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ. 20ന് വൈകിട്ട് 3.30ന് അടൂർ എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കാർത്തികേയൻ നായർ വിഷയാവതരണം നടത്തും. പത്രവായനയും പുസ്തക വായനയും എന്ന വിഷയത്തിൽ സ്കൂൾ തലങ്ങളിൽ കുട്ടികൾക്കായി പ്രത്യേക സെമിനാറുകൾ തുടർ ദിവസങ്ങളിൽ നടത്തുമെന്നും അടൂർ സാഹിത്യവേദി രക്ഷാധികാരി ആർ.ഉണ്ണികൃഷ്ണപിള്ള, പ്രസിഡന്റ് സുമരാജശേഖരൻ, സെക്രട്ടറി അഡ്വ.ഇടയ്ക്കാട് സിദ്ധാർത്ഥൻ, തെങ്ങമം ഗോപകുമാർ എന്നിവർ പറഞ്ഞു.