
പന്തളം : വിശ്വകർമ്മ സമൂഹത്തിന്റെ പുണ്യദിനമായ സെപ്തംബർ 17 വിശ്വകർമ്മദിനം പൊതുഅവധി ആക്കണമെന്ന് വിശ്വബ്രാഹ്മണ സമൂഹം ജില്ലാ പ്രസിഡന്റ് പി.ആർ.അരുൺകുമാർ ആവശ്യപ്പെട്ടു. പന്തളത്ത് നടന്ന വിശ്വബ്രാഹ്മണ സമൂഹം 97 ാം നമ്പർ ശാഖയുടെ വിശ്വകർമ്മ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശാഖാ വാർഷികം സംസ്ഥാന സെക്രട്ടറി ഡോ.ദിവ്യാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് കെ.കെ.ഗോപാലകൃഷ്ണൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ സെക്രട്ടറി പി.എം.മഹേഷ് കുമാർ, കെ.കെ.ചെല്ലമണി, രാജലക്ഷ്മി, സെൽവരാജ്, സദാശിവൻ , ജയന്തി അമ്മാൾ, അനിത തുടങ്ങിയവർ സംസാരിച്ചു.