പത്തനം​തിട്ട: വയനാട്​ ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രനിലപാടുകൾക്കും മാദ്ധ്യമ വാർത്തകൾക്കുമെതിരെ സി.പി. എം നേതൃത്വത്തിൽ പത്തനംതിട്ടയിൽ 24ന് ബഹുജന കൂട്ടായ്മ നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അറിയിച്ചു. 20 മുതൽ 23 വരെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടക്കും.