
ആറന്മുള : ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും മന്നം ട്രോഫി സ്വന്തമാക്കി. എ ബാച്ചിൽ ഇടനാട് പള്ളിയോടം രണ്ടാമതും ഇടപ്പാവൂർ പേരൂർ മൂന്നാമതുമെത്തി. ബി ബാച്ചിൽ തോട്ടപ്പുഴശേരി പള്ളിയോടത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാമതായി ഇടക്കുളവും ഫിനിഷ് ചെയ്തു. പമ്പാനദിയിൽ ആറൻമുള പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെ 1250 മീറ്റർ ട്രാക്കുകളിലാണ് ജലമേള അരങ്ങേറിയത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.