ചെങ്ങന്നൂർ : മുൻ ഗ്രാമ പഞ്ചായത്തംഗത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളക്കുഴ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ പിരളശ്ശേരി പാലനിൽക്കുന്നതിൽ പി.സി. രാജൻ (77) ആണ് മരിച്ചത്. അവിവാഹിതനായ ഇദ്ദേഹം തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. 1989 മുതൽ തുടർച്ചയായി ഏഴ് വർഷം കോൺഗ്രസിനെ പ്രതിനിധീകരിച്ച് പഞ്ചായത്തംഗമായിരുന്നു. വിവിധ സംഘടനകളിൽ ഭാരവാഹിയുമായിരുന്നു. നിലവിൽ ഡി.സി.സി. അംഗമാണ്. സംസ്കാരം പിന്നീട്.