കുണ്ടറ: പള്ളിമുക്ക് അമ്പിശേരിൽ വലിയവീട്ടിൽ ടി.കെ.കോശിയുടെ (രാജൻ) ഭാര്യ ചിന്നമ്മ കോശി (72) നിര്യാതയായി. സംസ്കാരം 21ന് രാവിലെ 11ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു കോശി, സാബു കോശി (ഇരുവരും ദുബായ്), സൂസൻ മാണി (ഷൈനി, പൂയപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മരുമക്കൾ: ബിജിത, മെർലിൻ, പി.ഒ.മാണി.