മല്ലപ്പള്ളി: ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യാത്രചെയ്തിരുന്ന സ്റ്റേറ്റ് കാറും മറ്റൊരു കാറും തമ്മിൽ തട്ടി അപകടം. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ ആരംപുളിക്കൽ സ്കൂളിന് മുൻവശത്ത് ഇന്നലെ വൈകിട്ട് 5.45നാണ് അപകടം. സ്റ്റേറ്റ് കാർ സ്വകാര്യ കാറിനെ മറികടക്കുമ്പോൾ ഉരസുകയായിരുന്നു.ആർക്കും പരിക്കില്ല. അലക്ഷ്യമായി വണ്ടി ഓടിച്ചതിന് മല്ലപ്പള്ളി തൈപ്പറമ്പിൽ ഹരികൃഷ്ണ (27) നെതിരെ കീഴ് വായ്പൂര് പൊലീസ് കേസെടുത്തു.