മല്ലപ്പള്ളി: പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ പാടിമണ്ണിന് സമീപം അറ്റകുറ്റപ്പണികൾക്കായി ടാറിംഗ് ഇളക്കിമാറ്റിയിട്ട് 6 മാസം പിന്നിട്ടിട്ടും പുനരുദ്ധാരണം നടത്തുന്നില്ലെന്ന് ആക്ഷേപം. ഉന്നത നിലവാരത്തിൽ നടത്തിയ ടാറിംഗിന്റെ ഉപരിപാളിയായ ബിറ്റുമിനസ് കോൺക്രീറ്റിനാണ് 15 മീറ്റർ ദൂരത്തിൽ തകർച്ചയുണ്ടായത്. ഇത് ഇളക്കിമാറ്റിയെങ്കിലും നാളിതുവരെയായിട്ടും ടാറിംഗ് നടത്തുന്നതിന് ബന്ധപ്പെട്ടവർക്കായിട്ടില്ല.ടാറിംഗ് ഇളക്കിമാറ്റിയതിന്റെ എതിർവശത്തുകൂടിയാണ് വാഹനങ്ങൾ നിലവിൽ സഞ്ചരിക്കുന്നത്. റോഡിന്റെ ഈ ഭാഗത്ത് ഇരുവശങ്ങളിലായി കൊടുംവളവായതിനാൽ അപകടസാദ്ധ്യത ഏറെയാണ്. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴും അധികൃതരുടെ നിലപാട് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപവും ശക്തമാണ്. മനുഷ്യജീവൻ പൊലിയുന്ന അപകടം ഉണ്ടായാൽ മാത്രമേ പുനരുദ്ധാരണം നടത്തൂയെന്ന എന്ന നയത്തിൽ നിന്നും അധികൃതർ പിന്മാറണമൊന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
കലുങ്കുകളുടെ നിർമ്മാണത്തിൽ ഘട്ടത്തിൽ 70 വർഷം പഴക്കമുള്ള അടിത്തട്ടിലെ കോൺക്രീറ്റ് പാളികൾ ഇളകി ഇരുമ്പുകമ്പികൾ പുറത്തുവന്നിട്ടും കൊറ്റൻകുടി പാലവും, സ്ലാബുകൾ ഇടിഞ്ഞുതാഴ്ന്ന കിളിയൻങ്കാവിലെ കലുങ്കും പദ്ധതിയിൽ ഉൾപ്പെട്ടില്ല.
..............
2017-ൽ കേന്ദ്രറോഡ് ഫണ്ടിൽ 21 കോടി രൂപ മുടക്കി നവീകണം പൂർത്തിയാക്കി
2022-ൽ പൊതുമരാമത്ത് വകുപ്പിൽ നിന്ന് 2 കോടി രൂപയുടെ നവീകരണം
11 കലുങ്കുകളുടെ നവീകരണം പൂർത്തിയായി
രണ്ടാഘട്ടത്തിൽ ( 2022 ലെ പദ്ധതിയിൽ )ടാറിംഗ് നടത്തിയത് 4 കിലോമീറ്റർ ദൂരം അതും
ആദ്യ പാളിയായ ബിറ്റുമിനസ് കോൺക്രീറ്റ് മാത്രം.