madhupal

കാരയ്ക്കാട് : തീർത്ഥാടനം എന്നത് വെറുമൊരു യാത്രയല്ല. ജീവിതത്തിൽ അനുവർത്തി​ക്കേണ്ട ലക്ഷ്യ ബോധവും നന്മയും കണ്ടെത്തുന്നതിനുള്ള പ്രയാണമാണെന്ന് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ പറഞ്ഞു. പാറയ്ക്കൽ പുണ്യതീർത്ഥാടനത്തോടനുബന്ധിച്ച് കല, വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം എന്നീ വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർത്ഥാടനം എങ്ങനെവേണമെന്ന് ഗുരുദേവൻ നിർദ്ദേശിച്ചിട്ടുണ്ട്. ജീവിതത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ പ്രായോഗിമായി ശീലിപ്പിക്കുകയായിരുന്നു ഗുരുദേവൻ തീർത്ഥാടനത്തിലൂടെ ചെയ്തതെന്നും മധുപാൽ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം കോട്ടയം യൂണിയൻ ചെയർമാൻ ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ഫസൽ വല്ലന, അഭിഷേക് ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.എസ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ ആമുഖ പ്രഭാഷണം നടത്തി. പാറയ്ക്കൽ ശ്രീനാരായണ വനിതാവേദി പ്രസിഡന്റ് മിനി അജയൻ സ്വാഗതവും സെക്രട്ടറി വിനിജ സുനിൽ നന്ദിയും പറഞ്ഞു.