മണക്കാല: അന്തിച്ചിറ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ ആരംഭിക്കും. ഇന്ന് വൈകിട്ട് നാലിന് യജ്ഞാചാര്യനെയും പൗരാണികരെയും പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് പത്തനംതിട്ട ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽകുമാർ സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് പ്രകാശ് അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും. ദേവസ്വം വൈസ് പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി ശിവാനന്ദൻ തുടങ്ങിയവർ സംസാരിക്കും. ദീപാരാധനയ്ക്ക് ശേഷം ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.

ക്ഷേത്രത്തിലെ ആയില്യം സമർപ്പണവും പാൽപൊങ്കാല സമർപ്പണവും 29ന് നടക്കും.