
പുല്ലാട് : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ നിയമനത്തിനായി 18നും 46നും ഇടയിൽ പ്രായമുള്ള ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ എസ്.എസ്.എൽ.സി പാസായിരിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽമാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 എന്ന വിലാസത്തിൽ ലഭിക്കണം. അവസാന തീയതി ഒക്ടോബർ മൂന്ന്. ഫോൺ. 0469 2997331.