മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ പ്രഥമ ചെയർമാനും തിരുവല്ല യൂണിയൻ മുൻ പ്രസിഡന്റുമായിരുന്ന ഡോ.എം.പി.വിജയകുമാറിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയുള്ള അനുസ്മരണ സമ്മേളനം 22ന് ഉച്ചകഴിഞ്ഞ് 3ന് പരുമല പമ്പാ കോളേജ് സെമിനാർ ഹാളിൽ നടക്കും.

മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാന്നാർ,തിരുവല്ല യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, മാത്യു ടി.തോമസ് എം.എൽ.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാംസ്കാരിക,സമുദായ നേതാക്കൾ, എസ്.എൻ.ഡി.പി യോഗം, യൂണിയൻ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ ഡോ. എം.പി.വിജയകുമാറിന്റെ സേവനങ്ങൾ അനുസ്മരിക്കും. ഇരു യൂണിയനുകളുടെയും ഭാരവാഹികളും അഡ്.കമ്മിറ്റി അംഗങ്ങളും കൗൺസിൽ അംഗങ്ങളും പോഷക സംഘടനയുടെ നേതാക്കളും ശാഖാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് മാന്നാർ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം,തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ അറിയിച്ചു.