
പന്തളം: വയനാട് ജനതയ്ക്ക് കേന്ദ്ര സഹായം അനുവദിക്കുക, വയനാട് ജനതയെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാർ നീതി പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വയനാട് വഞ്ചനാദിനം ആചരിച്ചു. പ്രകടനം യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.മനോജ്കുമാർ അദ്ധ്യക്ഷതവഹിച്ചു. അനിതാ ഉദയൻ , ചെറുവള്ളിൽ ഗോപകുമാർ, സജുസാമുവൽ , ജോർജ് തങ്കച്ചൻ, ഭാർഗവൻ പിള്ള , ജ്യോതിഷ് പെരുമ്പുളിക്കൽ, എബിൻ തോമസ്,പ്രകാശ് പ്ലാവിളയിൽ, ബിനു കുളങ്ങര , ജോണിക്കുട്ടി, ഹിമ മധു, വി.കെ.ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.