പത്തനംതിട്ട : ജില്ലാകേന്ദ്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അരങ്ങൊരുങ്ങുന്നു. പത്തനംതിട്ട നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ചലച്ചിത്രമേള. ഇതിനായി ഇന്ന് വൈകിട്ട് നാലിന് നഗരസഭാ കോൺഫറൻസ് ഹാളിൽ ആലോചനായോഗം ചേരും. മുതിർന്ന ചലച്ചിത്ര പ്രവർത്തകനും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മുൻ ഡയറക്ടറുമായ എ.മീരാസാഹിബ് യോഗം ഉദ്ഘാടനം ചെയ്യും.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പത്തനംതിട്ടയ്ക്കായി പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയാണ് നഗരസഭ മന്നോട്ടുപോകുന്നതെന്ന്
നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പറഞ്ഞു.ടൗൺ ഹാൾ, നഗരസഭ കോൺഫറൻസ് എന്നിവിടങ്ങളിൽ ചലച്ചിത്ര പ്രദർശനത്തിനുള്ള സംവിധാനങ്ങൾ ഭരണസമിതി തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ മറ്റ് തീയേറ്ററുകളെ കൂടി സഹകരിപ്പിക്കും.