kala

പത്തനംതി​ട്ട : കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന 'ദിശ' കലാപരിശീലന ക്യാമ്പ് 21ന് അക്കാദമിയുടെ തൃശൂർ ആസ്ഥാനമന്ദിരത്തിൽ ആരംഭിക്കും. 21ന് രാവിലെ 11 മണിക്ക് കേരളലളിത കലാ അക്കാദമി ചെയർപേഴ്‌​സൺ മുരളി ചീരോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള മഹിള സമഖ്യ സൊസൈറ്റി' സ്റ്റേറ്റ് കൺസൽട്ടന്റുമാരായ ആശ പി.പി, ബോബി ജോസഫ് എന്നി​വർ സംസാരി​ക്കും. സമഖ്യ സൊസൈറ്റിയുടെ കേരളത്തിലെ വിവിധ ജില്ലകളിലെ എൻട്രി ഹോമുകളിൽ നിന്നുള്ള 17 വയസ് വരെയുള്ള 40 പെൺകുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.