
പത്തനംതിട്ട : ഇന്ത്യാ മുന്നണി നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അവഹേളിക്കുന്ന സംഘപരിവാർ, ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടിൽ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. രാജ്യത്തെ ന്യൂനപക്ഷ അവഗണനയും ഏകാധിപത്യ സ്വരവുമാണ് സംഘപരിവാർ പ്രസ്താവനയിലൂടെ കാണുന്നത് എന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ജോൺ സാമുവേൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മധു ചെമ്പുകുഴി, ശാന്തിജൻ ചൂരക്കുന്നേൽ, ഷാജി, കോന്നിയൂർ ആനന്ദൻ, ജെയ്‌സൻ ഉതുംകുഴിയിൽ, വിലാസിനി പാപ്പൻ, കാർത്ത്യായനി, മണി മോഹൻ, തങ്കമണി കുമാരൻ എന്നിവർ പ്രസംഗിച്ചു.