
തിരുവല്ല : മാർത്തോമ്മാ മാനവസേവ അവാർഡ് പ്രമുഖ വ്യവസായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ അജിത് ഐസക്കിന് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ സമ്മാനിച്ചു. കർഷക അവാർഡ് കളത്രയിൽ ഷയ്ജി ജേക്കബ് തോമസിനും പ്രഥമ സ്പോർട്ട്സ് അവാർഡ് കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് റീബാ ബെന്നിക്കും നൽകി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ കുർബ്ബാനയ്ക്കു നേതൃത്വം നൽകി. സഭാദ്ധ്യക്ഷനെ കൂടാതെ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ, എപ്പിസ്ക്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ.എെസക് മാർ ഫിലക്സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ റവ.ഡോ.ഈശോ മാത്യു, സഭാസെക്രട്ടറി റവ. എബി ടി.മാമ്മൻ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ എന്നിവർ സഹനേതൃത്വം നൽകി. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ സജീവ സേവനത്തിൽ നിന്ന് വിരമിച്ച 26 വൈദികരെ ആദരിച്ചു. സഭയുടെ മറ്റ് അവാർഡുകളും നൽകി.