അടൂർ : വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുതുശേരി ഭാഗം സുനിതാ ഭവനത്തിൽ നാരായണൻകുട്ടി(72) മരിച്ചു. കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12.30 ന് എം.സി.റോഡിൽ ഏനാത്ത് എം.ജി. ജംഗ്ഷനു സമീപം നാരായണൻകുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിലിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സുശീല. മക്കൾ: സുനിത,സുനീഷ്.