
അടൂർ : ജെ ടി എസ് മണക്കാല 1981 ബാച്ച് സൗഹൃദ സംഗമവും ടി എസ് ആശാദേവിയുടെ "അരങ്ങിലെ സ്ത്രീ നാട്യം" പുസ്തക പ്രകാശനവും അടൂർ ലയൺസ് ക്ലബ് ഹാളിൽ നടന്നു. ഫാദർ ഫിലിപ്പോസ് ഡാനിയൽ അദ്ധ്യക്ഷനായിരുന്നു. പുസ്തകപ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയന് നൽകി നിർവഹിച്ചു. കുഞ്ഞുമോൻ.എ, ജയിംസ് പി എൽ, ജെ എസ് അടൂർ, പി എൻ മാത്യു, ലക്ഷ്മി മംഗലത്ത്, സുരേഷ് ബാബു, ടി കെ വാസവൻ, എൻ രാജേന്ദ്രൻ നായർ, ചെല്ലപ്പൻ ആചാരി, ബേബി ജോൺ എന്നിവർ സംസാരിച്ചു.