1
കല്ലൂപ്പാറ പഞ്ചായത്ത് തല സ്വച്ഛത ഹി സേവ ക്യാമ്പിൻ്റെ ലോഗോ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിക്കാട്ട് നർവ്വഹിക്കുന്നു.

മല്ലപ്പള്ളി:കല്ലൂപ്പാറ പഞ്ചായത്തുതല സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം കല്ലൂപ്പാറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജ്യോതി, പഞ്ചായത്ത്‌ അംഗങ്ങളായ ലൈസാമ്മ സോമർ, ജോളി റെജി, കെ ബി രാമചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. റെഫീന, കെ സുബി, ആശ്വതി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.