
കോന്നി : കല്ലേലി ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിന്റെ പ്രധാന ഗേറ്റ് കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും കാട്ടാനകൾ തകർത്തിരുന്നു. കല്ലേലി എസ്റ്റേറ്റിനോട് ചേർന്ന സ്ഥലങ്ങളിലും കൈത കൃഷി ചെയ്തിരിക്കുന്ന ഭാഗത്തും മാസങ്ങളായി കാട്ടാന ശല്യമുണ്ട്. വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കണം എന്ന ആവശ്യവും നടപ്പായിട്ടില്ല.
എസ്റ്റേറ്റിൽ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ പലപ്പോഴും ആനകളുടെ ആക്രമണത്തിൽ നിന്ന് പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപെടുന്നത്. കല്ലേലിക്ക് സമീപമുള്ള ചെളിക്കുഴി റോഡിലും കാട്ടാനയുടെ ശല്യമുണ്ട്. പുലർച്ചെ ടാപ്പിംഗ് ജോലിക്ക് പോകുന്ന എസ്റ്റേറ്റിലെ തൊഴിലാളികളും ഭയപ്പാടിലാണ്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ അടക്കം കാട്ടാനശല്യം ചർച്ചയായിട്ടും നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ.
വനം വകുപ്പ് രാത്രികാല പരിശോധനകൾ കർശനമാക്കണം.
പ്രദേശവാസികൾ