മല്ലപ്പള്ളി : എഴുമറ്റൂർ 1156 -ാം എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണം രാവിലെ 5.30 മുതൽ ഷാജി ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഗുരുപൂജ, ഗുരുപുഷ്പ ഞ്ജലി, ശാന്തിഹവനം, 5.30ന് ഗുരുദേവ കൃതികളുടെ പാരായണം, 9 മുതൽ കുടുംബ പ്രാർത്ഥന യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സമൂഹ പ്രാർത്ഥന, 11ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി ശിവ ബോധാനന്ദ സ്വാമികൾ നടത്തുന്ന പ്രഭാഷണം, 1 മുതൽ ഉപവാസ പ്രാർത്ഥന, 2.30ന് ശാന്തിയാത്ര, 3.20 ന് മഹാസമാധി പൂജയും പുഷ്പാർച്ചനയും, വലിയ കാണിക്ക,കഞ്ഞി വീഴ്ത്തൽ എന്നിവ നടത്തും. മുരണി 3023-ാം എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി സന്തോഷ് പെരുന്ന ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 6.30 ന് വിശേഷാൽ പൂജ, 8മുതൽ സമൂഹ പ്രാർത്ഥന 10മുതൽ ഗുരുദേവ കൃതികളുടെ പാരായണം 1ന് രമ.എം.പി. ഇത്തിത്താനം പരബ്രഹ്മ മൂർത്തിയായ ഗുരുദേവൻ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 11.3.10 ന് സമാധി പ്രാർത്ഥന 3.30ന് കഞ്ഞിവീഴ്ത്തൽ 3.45 നടയടയ്ക്കൽ എന്നിവ നടത്തും. കുന്നന്താനം 50-ാം എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 5.30ന് നിർമ്മാല്യ ദർശനം, 6ന് അഭിഷേകം, 6.30ന് ഗണപതിഹോമം, 8ന് സമൂഹ പ്രാർത്ഥന,10ന് കോട്ടയം ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം അംഗം രാഗിണി സാബു ഗുരുധർമ്മ പ്രഭാഷണം നടത്തും. 12.30 ന് തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ബിജു കുറ്റിപ്പറമ്പിൽ ഗുരുദേവ പ്രഭാഷണം നടത്തും. 2ന് സമൂഹ പ്രാർത്ഥന, 3.20 ന് ദൈവദശകം, മഹാസമാധിപൂജ, മംഗളാരതി,അന്നദാനം എന്നിവ നടത്തപ്പെടും വൈകിട്ട് 5.30ന് നട തുറക്കൽ,6.45 ന് ദീപാരാധന, ദീപക്കാഴ്ച,സമൂഹ പ്രാർത്ഥന,പ്രസാദ വിതരണം എന്നിവയും നടക്കും. മല്ലപ്പള്ളി 863 -ാം എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 97-ാമത് മഹാസമാധിയോട് അനുബന്ധിച്ച് രാവിലെ 5ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, ഉഷപൂജ 6 ന് വിശേഷങ്ങൾ ഗുരുപൂജ,സമൂഹ പ്രാർത്ഥന,10ന് ഭദ്രദീപം പ്രകാശിപ്പിച്ച് അഖണ്ഡനാമജപ യജ്ഞം ,2.30 ന് ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രികൾ സമാധി സന്ദേശം നൽകും. 3ന് ഗുരുപുഷ്പാഞ്ജലി, 3.23 ന് ദൈവദശകം, സമാധി പ്രാർത്ഥന, പുഷ്പാഭിഷേകം,പ്രസാദ വിതരണം, കഞ്ഞിവീഴ്ത്തൽ എന്നിവ നടത്തും. വലിയകുന്നം 1515 -ാം എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 5 മുതൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗുരുപൂജ, സമൂഹപ്രാർത്ഥന, 3.20 ന് സമാധിപൂജ,കഞ്ഞിവീഴ്ത്തൽ എന്നിവ നടത്തും. മേത്താനം 4660-ാം എസ്.എൻ.ഡി.പി ശാഖയിൽ മഹാ സമാധി ദിനത്തോടനുബന്ധിച്ച് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി,കുടുംബ പ്രാർത്ഥന യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സമൂഹ പ്രാർത്ഥന, ഉപവാസ പ്രാർത്ഥന,സമാധിപൂജ, കഞ്ഞി വീഴ്ത്തൽ എന്നിവ നടത്തും.