
പത്തനംതിട്ട :സി.ഐ.ടി.യു പ്രസിദ്ധീകരണമായ സി.ഐ.ടി.യു സന്ദേശം 50-ാംവാർഷികത്തിന്റെ സമാപനത്തിന്റെ ഭാഗമായി 28,29 തീയതികളിൽ കോഴിക്കോട് തൊഴിലാളികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന 'അറിവുത്സവം' ക്യാമ്പയിന്റെ മുന്നോടിയായി ജില്ലാ തല മത്സരങ്ങൾ നടന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.സി.രാജാഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, ജില്ലാ നേതാക്കളായ രാജേഷ് ആർ.ചന്ദ്രൻ, ആർ.അജയകുമാർ, കെ.എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രസംഗം, ലേഖനം, ചെറുകഥ രചന, കവിതാ രചന, മുദ്രാവാക്യ രചന എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.