
പത്തനംതിട്ട : വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളിൽ നിന്ന് 2024 വർഷത്തെ വനിതാരത്‌ന പുരസ്‌കാരത്തിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകളിൽ നിന്ന് നോമിനേഷനുകൾ മാത്രമാണ് ക്ഷണിക്കുന്നത്. അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ചു വർഷമെങ്കിലും സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയംനേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം തുടങ്ങി ഏതെങ്കിലും മേഖലകളിൽ പ്രവർത്തിക്കുന്നവരായിരിക്കണം.
ഫോൺ : 0468 2966649.