
അടൂർ : അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ സ്മരണാർത്ഥം കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന തല കവിതാലാപന മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന് നടക്കും. അമൃത കരുനാഗപ്പള്ളി, ഗംഗ പതാരം, ആഷ്‌ന പെരിനാട്, ശ്രീനന്ദ നാരങ്ങാനം, ശ്രീലക്ഷ്മി തിരുവനന്തപുരം എന്നിവരെയാണ് ടോപ്പ് 5 ആയി വിധികർത്താക്കൾ തെരഞ്ഞെടുത്തിരിക്കുന്നത്. ടോപ്പ് 5 ൽ എത്തിയവർ ഇന്ന് വൈകിട്ട് തോട്ടുവ ഗവ.എൽ പി എസിൽ കിളിക്കൊഞ്ചൽ സീസൺ 4ന്റെ ആദ്യ 5 സ്ഥാനങ്ങൾക്കായി മത്സരിക്കും.