
പത്തനംതിട്ട : ഏപ്രിൽ നടന്ന കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 24 മുതൽ 26 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. ഏപ്രിൽ 2024 നോട്ടിഫിക്കേഷൻ പ്രകാരമുളള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് പകർപ്പുകൾ, മാർക്ക് ഷീറ്റുകൾ, അസൽ ഹാൾ ടിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാ ഫീസിൽ ഇളവുളളവർ, ജാതി ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവർ തുടങ്ങിയവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഹാജരാകാത്തവർക്ക് അടുത്ത കെ-ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ അവസരം ലഭിക്കും. ഫോൺ : 0468 2222229.