gust

മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ 2024 - 2025 അദ്ധ്യയനവർഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ടെസ്റ്റും ഇൻറ്റർവ്യൂവും നടത്തി ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 23ന് രാവിലെ 10 ന് കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത : ഫസ്റ്റ് ക്ലാസ് എം.എ ഇംഗ്ലീഷ് , ബി എഡ്, സെറ്റ് അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക്: https://cek.ac.in ഫോൺ: 0469 2678983, 2677890.