ആലുവ: എടത്തല എൻ.എ.ഡി കവലയിൽ താമസിക്കുന്ന ചെങ്ങന്നൂർ മഴുക്കീർ കുളത്തുകുന്നത്ത് വീട്ടിൽ കെ. മാത്യു (ബേബി - 79) നിര്യാതനായി. ആലുവ എൻ.എ.ഡി റിട്ട. ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ ഏഴിന് ആലുവയിലെ വീട്ടിലും ആലുവ തൃക്കുന്നത്ത് സെമിനാരിയിലും മരണാനന്തര ശുശ്രൂഷകൾക്കുശേഷം വൈകിട്ട് 3.30ന് തിരുവല്ല വെണ്ണിക്കുളം സെന്റ് ബെഹനാൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: പരേതയായ മേരിക്കുട്ടി. മകൻ: സുജിത് കെ. മാത്യു (കെ.എസ്.ആർ.ടി.സി). മരുമകൾ: ജെമി സുജിത്.