തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ എല്ലാ ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും.
കുന്നന്താനം 50 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ പൂജകൾ, ഗണപതിഹോമം, സമൂഹപ്രാർത്ഥന, 10ന് കോട്ടയം ശ്രീനാരായണ ധർമ്മപഠന കേന്ദ്രത്തിലെ രാഗിണി സാബു, തിരുവല്ല യൂണിയൻ വൈസ് പ്രസിഡന്റ് ബിജു കുറ്റിപ്പറമ്പിൽ എന്നിവർ ഗുരുദേവ പ്രഭാഷണം നടത്തും. രണ്ടിന് സമൂഹപ്രാർത്ഥന, 3.20ന് ദൈവദശകം, മഹാസമാധിപൂജ, അന്നദാനം വൈകിട്ട് 6.45ന് സമൂഹപ്രാർത്ഥന, പ്രസാദവിതരണം. ശാഖാ പ്രസിഡന്റ് കെ.എം. തമ്പി, സെക്രട്ടറി എം.ജി. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. മുത്തൂർ 100 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്കുശേഷം 2.30ന് മൗനജാഥ, 3.30ന് കഞ്ഞി വീഴ്‌ത്തൽ.
കുന്നന്താനം ഈസ്റ്റ് 4538 ആർ ശങ്കർ മെമ്മോറിയൽ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ ഗുരുപൂജ, ഗുരുപുഷ്‌പാജ്‌ഞലി, 7.30 മുതൽ സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം, 9.30മുതൽ പ്രസന്ന രാജൻ ഗുരുദേവ പ്രഭാഷണം നടത്തും. 2മുതൽ പൂമൂടൽ, 3.15ന് ദൈവദശകം. സമർപ്പണം. 3.30ന് അന്നദാനം. തിരുവല്ല ടൗൺ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമം, ഏഴിന് ഗുരുപൂജ, പുഷ്‌പാഞ്ജലി, 9ന് ശാന്തിഹവനം, ഗുരുധർമ്മ പ്രഭാഷണം എന്നിവ നടത്തും. 2മുതൽ 3.15വരെ സമൂഹപ്രാർത്ഥന, മഹാസമാധി പൂജ, 3.30ന് കഞ്ഞിവീഴ്ത്തൽ. ചാത്തങ്കരി ശാഖയിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ ആലാപനം, 9 മുതൽ വനിതാ സംഘത്തിന്റെയും കുടുംബ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സമൂഹപ്രാർത്ഥന,11.30ന് ഗുരുധർമ്മ പ്രഭാഷണം. 2ന് ഗുരുപൂജ, 3ന് കഞ്ഞിവീഴ്ത്തൽ.